AGITATE! പ്രൊഫസർ ശൈലജ പൈക്ക് മക്കാർത്തർ ഫെലോയായി അംഗീകരിക്കപ്പെട്ടതിനെ ആഘോഷിക്കുന്നു!

“മനുഷ്യരിലുണ്ടായിരിക്കുന്ന അസമത്വങ്ങളും മനുഷ്യത്വഹനനവും പഠിക്കുന്നത്, സാർവ്വമാനവികതയെയും , വിമുക്തിയെയും കുറിച്ചുള്ള പുതിയ ചിന്തകൾക്ക് വഴിയൊരുക്കുന്നു.”


ഈ നിർണ്ണായക നിരൂപണം ചരിത്രകാരി ശൈലജ പൈക്കിന്റെ കാഴ്‌ചയിൽ നിന്നാണ്. ആധുനിക ഇന്ത്യയിൽ ദളിത് സ്ത്രീകളുടെ ജീവിതത്തിലൂടെ ജാതി, ലിംഗം, ലൈംഗീകത എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള അവരുടെ നിർണ്ണായകമായ അന്വേഷണങ്ങൾ, അധികാരത്തിന്റെ പ്രവർത്തനങ്ങളും, അരികുവൽക്കരപ്പെട്ടവരുടെ പോരാട്ടങ്ങളെക്കുറിച്ചുള്ള ഗവേഷണരീതികളും എഴുത്തുപരമ്പരയും പുനർവ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. AGITATE! 2024-ൽ മക്കാർത്തർ ഫെല്ലോഷിപ്പ് നേടിയ ശൈലജ പൈകിന്റെ അംഗീകാരം ആഘോഷിക്കുന്നു. ഈ വർഷത്തെ ഫെല്ലോഷിപ്പ് നേടിയവരിൽ കവിയായ ജെറിക്കോ ബ്രൗൺ, ചലച്ചിത്രകാരൻ സ്റ്റർലിൻ ഹാർജോ, നിയമപണ്ഡിതയും പൊതു നയ ഗവേഷകയുമായ ഡൊറതി റോബർട്ട്സ്, ഡിസബിലിറ്റി അവകാശ പ്രവർത്തകയായ അലിസ് വോങ്ങ് എന്നിവരും ഉൾപ്പെടുന്നു. പ്രതിഭാശാലികൾക്ക് നൽകുന്ന അവാർഡായി അറിയപ്പെടുന്ന ഈ $800,000 ഗ്രാന്റ്, അവരുടെ സൃഷ്ടിപരമായ കഴിവിനും ഭാവിയിൽ കൂടുതൽ സംഭാവനകൾ ചെയ്യാനുള്ള യോഗ്യതയുടെയും അംഗീകാരം കൂടിയാണ്. ശൈലജ പൈക്കിന്റെ പ്രാധാന്യമാർന്ന സംഭാവനകൾക്ക് ലഭിച്ച ഈ അംഗീകാരം, ആഗോള ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു നിർണായക നിമിഷത്തെ സൂചിപ്പിക്കുന്നു.

യുദ്ധങ്ങൾ നമ്മെ ചുറ്റിപ്പറ്റിയിരിക്കുന്ന ഈ കാലത്ത് പോലും, പൈക്ക് നമ്മെ ഓർമ്മിപ്പിക്കുന്നത് സമരത്തിലൂടെ വിചാരങ്ങളെ വികസിപ്പിക്കുകയും ജ്ഞാനത്തിന് പുതിയ ആഴങ്ങൾ നൽകണം എന്നും ആണ്. ശൈലജ പൈക്കിന്റെ സംഭവനകളിൽനിന്നും തുടർന്നും പഠിക്കുവാനും സാർവ്വത്രികമായ മനുഷ്യത്വത്തിനും വിമോചനത്തിനും വേണ്ടി അവർ മുന്നോട്ടുവയ്ക്കുന്ന ബൗദ്ധികവും രാഷ്ട്രീയപരവുമായ ഉല്കൃഷ്ടമായ ആശയങ്ങളെയും ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

TRANSLATION: ENGLISH